ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി വിവിധ പരിപാടികളില്‍ പങ്കെടുക്കും.
പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു എസ് സന്ദര്‍ശനമാണിത് .
അക്കാദമിക് വിദഗ്ധർ സാങ്കേതിക വിദഗ്ധർ വ്യവസായികൾ മാധ്യമപ്രവർത്തകർ എന്നിവരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും.
അമേരിക്കയിലെ വിവിധ പരിപാടികളിലും രാഹുൽഗാന്ധി പങ്കെടുത്തേക്കും.
യുഎൻ ജനറൽ അസംബ്ലിക്കായി സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്ക് സന്ദർശിക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം.