യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം : രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല.സോണിയ ഗാന്ധിയെ ഇന്നലെ അനാരോഗ്യത്തെ തുടർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സോണിയയുടെ രോഗാവസ്ഥ തുടരുന്നതിനാലാണ് രാഹുൽ യാത്ര റദ്ദാക്കിയത്.
പകരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രചരണത്തിന് എത്തും.കോഴിക്കോട് ബീച്ചിൽ വൈകിട്ട് 4 മണിക്കാണ് പൊതുസമ്മേളനം തീരുമാനിച്ചിരുന്നത്.

