‘ബംഗാളില്‍ പിരിഞ്ഞുപോകുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് 5 ലക്ഷം, കേരളത്തില്‍ കൊടുക്കുന്നത് ടാറ്റ ബൈ ബൈ മാത്രം’; രാഹുല്‍ മാങ്കൂട്ടത്തില്‍

ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആശവര്‍ക്കര്‍മാരുടെ സമരം ന്യായമായ സമരമാണെന്നും അതിന് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആ സമരം വിജയിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആശാവര്‍മാരെ അപമാനിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിനെയും അദ്ദേഹം വിമര്‍ശിച്ചു. എളമരം കരീമിന്റെ ഭാഷ കേട്ടപ്പോള്‍ സിഐടിയു സെക്രട്ടറിയാണോ, കോര്‍പ്പറേറ്റ് സെക്രട്ടറിയാണോയെന്ന് മനസിലായില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പ്രയോരിറ്റി തീരുമാനിക്കണ്ടേയെന്ന് ചോദിച്ച രാഹുല്‍ പിഎസ്സിക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാമെങ്കില്‍ ആശാ വര്‍ക്കര്‍മാര്‍ക്കും വര്‍ധിപ്പിക്കാമെന്നും പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സമരക്കാരെ വാഹനത്തില്‍ നിന്ന് ഇറങ്ങി അഭിവാദ്യം ചെയ്യുന്ന മന്ത്രി സമരക്കാരെയും അഭിവാദ്യം ചെയ്യണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരിന് ആവശ്യമായ വിഷയങ്ങള്‍ വരുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളുമായുള്ള താരതമ്യം ഉണ്ടാകാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ആശ വര്‍ക്കര്‍മാര്‍പിരിഞ്ഞു പോകുമ്പോള്‍ കേരളത്തില്‍ കൊടുക്കുന്നത് ടാറ്റ ബൈ ബൈ മാത്രമാണ്. ഇവര്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പശ്ചിമബംഗാളില്‍ ഇവര്‍ ഇറങ്ങി പോയതിന് ശേഷം ആശവര്‍ക്കാര്‍മാര്‍ക്ക് കൊടുക്കുന്നത് അഞ്ച് ലക്ഷം രൂപ വച്ചാണ്. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കുന്നുണ്ടെങ്കില്‍ അതിലങ്ങ് മാതൃകയാക്ക്. നല്ല മാതൃകയാണ് സ്വീകരിക്കേണ്ടത്. ആരോഗ്യ രംഗത്ത് നമ്പര്‍ വണ്‍ എന്ന് നമ്മള്‍ ഇടയ്ക്കിടയ്ക്ക് പറയാറുണ്ടല്ലോ? കേരളത്തിന്റെ പൊതുജനാരോഗ്യം നൂറ്റാണ്ടുകളുടെ ശ്രമങ്ങള്‍ കൊണ്ട് മെച്ചപ്പെട്ടിട്ടുണ്ട്. അതില്‍ ആശ വര്‍ക്കര്‍മാരുടെ പങ്ക് ചെറുതാണോ? – അദ്ദേഹം ചോദിച്ചു.ശശി തരൂര്‍ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. തര്‍ജമ ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്ക് പ്രശ്‌നമുണ്ട്. കോണ്‍ഗ്രസ് അല്ലാതെ മറ്റ് വഴികളുണ്ട് എന്ന് അല്ല പറഞ്ഞത്. രാഷ്ട്രീയത്തിന് പുറമേ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട് എന്നാണ് പറഞ്ഞത്. തരൂര്‍ അങ്ങനെ ഒരു കാര്യം ചിന്തിക്കും എന്ന് കരുതുന്നില്ല. 2026 ല്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരുന്നതാണ് അദ്ദേഹം പറയുന്നത്. ശശി തരൂരിനെ പോലെ ചിന്തിക്കുന്ന ഒരാള്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റ് ഓപ്ഷന്‍സ് ഇല്ല – അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന; ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് പരിശുദ്ധ...

വൈലോപ്പിള്ളിയുടെ കവിത ‘കൃഷ്ണാഷ്ടമി’ വെള്ളിത്തിരയിലേക്ക്

1958ൽ പുറത്തിറങ്ങിയ വൈലോപ്പിള്ളിയുടെ സമാഹാരമായ “കടൽക്കാക്കകളി”ലെ ശ്രദ്ധേയമയായ കവിത ‘കൃഷ്ണാഷ്ടമി’ ‘സിനിമയാകുന്നു. ”ആലോകം: Range of Vision”, “മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…” (Dust Art...

ക്രിസ്ത്യൻ സ്കൂളിന് നേരെയുണ്ടായ പാക് ഷെല്ല് ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിച്ചു; 7 പുരോഹതിർക്കും പരുക്കേറ്റു

പൂഞ്ചിൽ‌ പാക് ‍ഷെല്ല് ആക്രമണത്തിൽ കോൺവെന്റ് സ്കൂൾ തകർന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. മെയ് 7ന് പാകിസ്താൻ നടത്തിയ ഷെല്ല് ആക്രമണത്തിലാണ് സ്കൂൾ...

‘പാകിസ്താന്‍ ലക്ഷ്യമിട്ടത് 36 സുപ്രധാന കേന്ദ്രങ്ങള്‍; പ്രയോഗിച്ചത് 300 – 400 ഡ്രോണുകള്‍; തിരിച്ചടിച്ച് ഇന്ത്യ’; വിശദീകരിച്ച് വാര്‍ത്താസമ്മേളനം

രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്ന്...