പാലക്കാട് റെയ്ഡ്; നിയമപരമല്ലെന്നു കലക്ടറുടെ റിപ്പോര്‍ട്ട്

പാലക്കാട് ഹോട്ടല്‍ മുറികളില്‍ പൊലീസ് നടത്തിയ റെയ്ഡ് നിയമപരമല്ലെന്നു പാലക്കാട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന.ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ അടിയന്തരമായി വിവരം തേടിയ സാഹചര്യത്തിലാണ് ഇത്. തിരഞ്ഞെടുപ്പു കാലത്തു പരിശോധന നടത്തുമ്പോള്‍ മാന്യമായും മര്യാദയോടെയും പെരുമാറണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം പാലക്കാട്ടെ ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലംഘിക്കപ്പെട്ടുവെന്നും വിലയിരുത്തലുണ്ട്. വനിതകളുടെ പഴ്‌സും മറ്റും വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധിക്കരുതെന്നും കമ്മിഷന്റെ നിര്‍ദേശമുണ്ട്. ഇതിനിടെയാണ് റെയ്ഡ് നിയമപരമല്ലെന്ന നിലപാട് കളക്ടര്‍ എടുത്തുവെന്ന സൂചനകളും എത്തുന്നത്. എന്നാല്‍ കലക്ടര്‍ ഡോ.എസ്.ചിത്ര റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് പ്രതികരിക്കുന്നത്.

കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയോ നിരീക്ഷകരെയോ അറിയിക്കാതെ തിടുക്കത്തില്‍ പരിശോധന നടത്തിയതിനെക്കുറിച്ച്‌ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പോലീസ് മേധാവിയില്‍നിന്ന് വിശദീകരണം തേടിയേക്കും. റെയ്ഡ് സംബന്ധിച്ച്‌ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിഞ്ഞത് പരിശോധന ആരംഭിച്ചശേഷമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലാണ്. ഇക്കാര്യത്തില്‍ തുടര്‍നടപടികളോ മറ്റോ വേണമെങ്കില്‍ അക്കാര്യം തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന വാദവും ശക്തമാണ്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...