ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടച്ചില്ല

ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടച്ചില്ല.ആലപ്പുഴ ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റാണ് ട്രെയിൻ എത്തിയിട്ടും അടയ്ക്കാതിരുന്നത്.നിരവധി വാഹനങ്ങള്‍ ദൂരെനിന്ന് കണ്ടതോടെ ട്രെയിൻ നിർത്തുകയായിരുന്നു. ഇതോടെ വൻ അപകടം ഒഴിവായി.രണ്ടുവശത്തുനിന്നും കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു. വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ബഹളം വച്ചപ്പോഴാണ് ഗേറ്റ് കീപ്പർ ഗേറ്റ് അടച്ചത്. ഇയാൾ മൊബൈൽ ഫോൺ നോക്കിയിരിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ സിഗ്നൽ ലഭിച്ചില്ലെന്നാണു ഗേറ്റ് കീപ്പറുടെ വിശദീകരണം.

Leave a Reply

spot_img

Related articles

കത്ത് എഴുതി വച്ച് കാണാതായ വയോധിക കായലിൽ ചാടിയെന്ന് സംശയം

കത്തെഴുതിവച്ച് വയോധിക കായലിൽ ചാടിയെന്ന് സംശയം.കൃഷ്ണവിലാസം തൊപ്പ് വീട്ടിൽ പൊന്നമ്മ (65) നെ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ആണ് വീട്ടിൽ നിന്ന് കാണാതെ...

പ്രിയദർശിനി പദ്ധതി; ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷം കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്.2025 ജൂണ്‍ 15...

മെസ്സി വിവാദം: അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; സ്‌പോണ്‍സറുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും വിവാദങ്ങളിലും അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള അന്വേഷണ...

രമ്യ ഹരിദാസിനെരെ വിമര്‍ശനവുമായി എം.വി ജയരാജന്‍

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന്‍.മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ നേരിട്ടത് ചിറയിന്‍കീഴ് എംഎല്‍എ...