റെയിൽവേ സ്റ്റേഷൻ പൊട്ടിത്തെറി: പിന്നിൽ BLAയുടെ മജീദ് ബ്രിഗേഡ്; കൊല്ലപ്പെട്ട 30 പേരിൽ പകുതിയും പാക് സൈനികർ;

പാകിസ്താനിലെ ചാവേറാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 30 കവിഞ്ഞതായാണ് റിപ്പോർട്ട്. പാകിസ്താനിലെ ബലൂചിസ്ഥാൻ മേഖലയിലെ ക്വറ്റ മെയിൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഭീകരാക്രണം. തിരക്കേറിയ പ്ലാറ്റ്ഫോമിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.ആക്രമണത്തിൽ 46 പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ട 25 പേരിൽ 14 പേരും പാക് പട്ടാളക്കാരാണെന്ന് പൊലീസ് അറിയിച്ചു.കൊല്ലപ്പെട്ടവരുടെ മൃതദേഹം റെയിൽവേ പ്ലാറ്റ്ഫോമിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നു. പ്ലാറ്റ്ഫോമിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു. പെഷവാറിലേക്ക് പോകാനായി ജാഫർ എക്സ്പ്രസ് പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെടാൻ തുടങ്ങുമ്പോഴാണ് സ്ഫോടനം നടന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി (BLA) ഏറ്റെടുത്തിട്ടുണ്ട്.BLA ഗ്രൂപ്പിന്റെ വക്താവ് ജീയന്ദ് ബലോച്ച് ആണ് ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്. “ഇന്ന് രാവിലെ, ഇൻഫൻട്രി സ്‌കൂളിലെ കോഴ്‌സ് പൂർത്തിയാക്കി ജാഫർ എക്‌സ്‌പ്രസിൽ മടങ്ങുകയായിരുന്ന പാകിസ്താൻ സൈനിക യൂണിറ്റിന് നേരെയാണ് ക്വറ്റ റെയിൽവേ സ്‌റ്റേഷനിൽ ആക്രമണം നടത്തിയത് BLAയുടെ ഫിദായി യൂണിറ്റായ മജീദ് ബ്രിഗേഡാണ് ഇതിനായി പ്രവർത്തിച്ചത്.” BLA വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കുവൈത്തിൽ ഭൂചലനം

കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസിക് നെറ്റ‌്വർക്കാണ് രേഖപ്പെടുത്തിയത്.റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം...

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...