നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. റിയാദ് സൗദി അറേബ്യയില്‍ ഈ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

മക്ക, ജിസാന്‍, അസീര്‍, അല്‍ ബാഹ, കിഴക്കന്‍ പ്രവിശ്യ, റിയാദിന്റെ പല ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ആഴ്ച കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും, വെള്ളിയാഴ്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വരെയാണ് മഴയ്ക്ക് സാധ്യതയുള്ളതെന്നും പ്രവചിച്ചിട്ടുണ്ട്.

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും ലഭിക്കും.

ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബാഹ എന്നിവിടങ്ങളില്‍ മിതമായ മഴ മുതല്‍ കനത്ത മഴ വരെ ലഭിക്കും.

അസീറില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് കാലാവസ്ഥ മുന്നറിയിപ്പുകളും സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ മക്കയിലും മദീനയിലും ഉയർന്ന തോതിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്.

ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകിയ വിവരപ്രകാരം, ഈ പ്രദേശങ്ങളിൽ 50 മുതൽ 60 മില്ലിമീറ്റർ വരെയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...