തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം സിപിഎമ്മിന്റെ അഴിമതിയായിരുന്നുവെന്നും പിണറായി വിജയനെ ജയിലിലാക്കുമെന്ന് രാഹുൽ ഗാന്ധി അടക്കം പ്രഖ്യാപിച്ചിട്ടും അധികാരത്തിലെത്തി ഇത്രയും ദിവസമായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ ഇഡി നിർദ്ദേശം നൽകിയിട്ടും സർക്കാർ നടപടിയെടുക്കുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്യുന്നില്ല. ഒന്നും ചെയ്യാതെ ഒരു കമ്പനിയിലേക്ക് പണം വരുന്നത് ഭഗവാൻ ചെയ്തതല്ലെന്നും, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരുമെന്ന ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും കോൺഗ്രസും തമ്മിൽ ഫിക്സ്ഡ് മാച്ച് ഉണ്ടെന്ന് ജനങ്ങൾ പറയുന്നതായും അത്തരം ശ്രമങ്ങളുണ്ടായാൽ ബിജെപി ശക്തമായി എതിർക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

