മലയാളി യുവതിയുടെ മരണം: അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നൽകി

മലയാളി യുവതിയായ ചാർട്ടേർഡ് അക്കൗണ്ടൻറ് പൂനെയിൽ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നൽകി.

വൈക്കം സ്വദേശിനിയായ യുവതിയുടെ നിര്യാണം സംബന്ധിച്ച് തൊഴിൽ വകുപ്പ് അന്വേഷണം നടത്തണമെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആവശ്യത്തോട് എക്സിലൂടെ പ്രതികരിച്ചു കൊണ്ട് മന്ത്രി ശോഭ കരന്തലജെ തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

തൊഴിലിടങ്ങളിൽ ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ തന്നെ മന്ത്രിയുടെ ഉറപ്പ് ലഭിക്കുകയായിരുന്നു.വൈക്കം സ്വദേശിനിയായ ചാർട്ടേർഡ് അക്കൗണ്ടൻറ് അന്ന സെബാസ്റ്റ്ൻ പേരയിൽ എന്ന മലയാളി യുവതി പൂനയിൽ ജോലി സ്ഥലത്ത് നിര്യാതയായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ .

നമ്മുടെ തൊഴിലിടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം. അന്ന സെബാസ്ത്യൻ്റെ നിര്യാണം സംബന്ധിച്ച് അമ്മയും കുടുംബാംഗങ്ങളും ഉന്നയിക്കുന്ന സംശയങ്ങൾ അന്വേഷിക്കപ്പെടേണ്ടതാണ്. തൊഴിൽ വകുപ്പ് മന്ത്രിമാരായ മാൻസുഖ് മാണ്ഡവ്യ , ശോഭ കരന്തലജെ എന്നിവരുടെ അടിയന്തിര ഇടപെടൽ ഞാൻ ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചതിനു പിന്നാലെ ശോഭ കരന്തലജെയുടെ ഉറപ്പും ലഭിക്കുകയായിരുന്നു.

കേരള കൃഷി വകുപ്പ് മുൻ അഡിഷണൽ ഡയറക്ടർ വൈക്കം പേരയിൽ സിബി ജോസഫിൻ്റേയും എസ്ബിഐ മുൻ മാനേജർ അനിത അഗസ്റ്റിൻ്റേയും മകളാണ് അന്ന . പുനെയിൽ ഏണസ്റ്റ് ആൻ്റ് യംഗിൽ ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആയിരുന്നു.

Leave a Reply

spot_img

Related articles

വിമാനദുരന്തം; മരണസംഖ്യ 290 ആയി

അഹമ്മദാബാദ് വിമാന ദുരന്തം മരണസംഖ്യ 290 ആയി. 241 യാത്രക്കാർക്കു പുറമേ വിമാനം ഇടിച്ചിറക്കിയ മെഡിക്കൽ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥികളടക്കം പരിക്കേറ്റ49 പേരും മരിച്ചു.ലണ്ടനിലേക്ക്...

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർ 133; മരണ സംഖ്യ ഉയർന്നേക്കും

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർ 133. മരണ സംഖ്യ ഉയർന്നേക്കുമെന്ന് വിവരം.വ്യോമയാന മന്ത്രാലയം അന്വേക്ഷണം പ്രഖ്യാപിച്ചു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ...

അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു

ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ...

തത്കാല്‍ ബുക്കിംഗുകള്‍ ഇനി ആധാര്‍ ഉള്ളവര്‍ക്ക് മാത്രം; ഇന്ത്യൻ റെയില്‍വേ

തത്കാല്‍ ബുക്കിംഗുകള്‍ക്ക് ആധാർ കാർഡ് നിർബന്ധമാക്കി ഇന്ത്യൻ റെയില്‍വേ. ജൂലൈ 1 മുതല്‍, ആധാർ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ IRCTC വെബ്‌സൈറ്റ് വഴിയും മൊബൈല്‍...