രാജ്‌നാഥ് സിങ് നാളെ അമേരിക്ക സന്ദർശിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ അമേരിക്ക സന്ദർശിക്കും.നാളെ മുതല്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന സന്ദർശനത്തോടനുബന്ധിച്ച്‌ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.

31 എം.ക്യു-9ബി പ്രിഡേറ്റർ ഡ്രോണുകള്‍ വാങ്ങാനുള്ള ഇന്ത്യയുടെ പദ്ധതി രാജ് നാഥ് സിങ് കൂടിക്കാഴ്‌ചയില്‍ ഉന്നയിക്കും. പ്രതിരോധ മേഖലയില്‍ തദ്ദേശീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഭേദഗതികളോടെയാണ് ഇന്ത്യൻ ഡിഫൻസ് അക്വസിഷൻ കൗണ്‍സില്‍ ഡ്രോണുകള്‍ വാങ്ങാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. സ്ട്രൈക്കർ ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ചേർന്ന് പരിഗണിക്കുന്ന നിർദിഷ്ട പദ്ധതിക്കുപുറമെ ഇന്ത്യയില്‍ ജി.ഇ. എഫ് 414 ജെറ്റ് എൻജിനുകള്‍ നിർമിക്കുന്നത് സംബന്ധിച്ച പദ്ധതിയും ഓസ്റ്റിനുമായി നടക്കുന്ന ചർച്ചയില്‍ വിഷയമാവുമെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പില്‍ പറഞ്ഞു. ഇന്ത്യയുടെ പുതുതലമുറ യുദ്ധ വിമാനങ്ങള്‍ക്ക് ജി.ഇ.എഫ്414 ജെറ്റ് എൻജിനുകള്‍ കരുത്തുപകരുമെന്നാണ് കരുതുന്നത്. മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിനുശേഷം ഇതാദ്യമായാണ് രാജ്‌നാഥ് സിങ് അമേരിക്ക സന്ദർശിക്കുന്നത്.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...