റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവച്ചു

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ.

അരി വിതരണവും, മസ്റ്ററിംഗും ഒരുമിച്ച് നടത്തിയാൽ സാങ്കേതിക പ്രശ്നമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മഞ്ഞ നിറമുളള കാർഡുകാർക്ക് സാദ്ധ്യമായാൽ മസ്റ്ററിംഗ് നടത്താമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ പല റേഷൻ കടകളിലായി നൂറ് കണക്കിനാളുകളാണ് മസ്റ്ററിംഗ് നടത്തുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴത്തെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

റേഷൻ വിതരണം ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മാറ്റി വച്ചാണ് മസ്റ്ററിംഗ് നടത്താൻ തീരുമാനിച്ചത്.

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിംഗ് ഇന്ന് രാവിലെ മുതൽ മുടങ്ങിയിരുന്നു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...