റേഷൻ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികള്‍.

അടുത്തമാസം പകുതിയോടെ കടകള്‍ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ നീക്കം.

സമരത്തിലേക്ക് പോയാല്‍ ഓണക്കാലത്ത് പൊതുവിതരണ രംഗം വലിയ പ്രതിസന്ധിയിലായേക്കും. സമരത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കാൻ താലൂക്ക് തലത്തില്‍ സമിതി ചർച്ച തുടങ്ങി.
വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക.

കിറ്റ് കമ്മീഷൻ നല്‍കുക. കെ.ടി.പി.ഡി.എസ് ആക്റ്റിലെ അപാകതകള്‍ പരിഹരിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്.

ഇക്കാര്യത്തില്‍ ഒന്നും സർക്കാർ ഇടപെടാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ വ്യാപാരികള്‍ ഒരുങ്ങുന്നത്.

അതേസമയം വിദഗ്ധസമിതി റിപ്പോർട്ട് ഭക്ഷ്യമന്ത്രിയുടെ പക്കല്‍ എത്തിയെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

ഓണം അടക്കമുള്ള ഉത്സവ സീസണുകള്‍ വരാനിരിക്കെ റേഷൻ വ്യാപാരികള്‍ സമരത്തിലേക്ക് പോയാല്‍ പൊതുവിതരണരംഗം പ്രതിസന്ധിയിലായേക്കും

Leave a Reply

spot_img

Related articles

പൈനാവ് , മൂന്നാർ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 22 ഒഴിവുകൾ

പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ , മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക്...

തുഷാര്‍ ഗാന്ധിയെ തടഞ്ഞ ബിജെപി നടപടി മതേതര കേരളത്തിന് അപമാനം; കെ. സുധാകരന്‍

നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍ എസ് എസിന്റെയും ബിജെപിയുടെയും നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ....

ഇന്ന് ആറ്റുകാല്‍ പൊങ്കാല ; ഭക്തജന സഹസ്രങ്ങളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ് തലസ്ഥാനം

തിരുവനന്തപുരത്തെങ്ങും ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി ആറ്റുകാല്‍ ക്ഷേത്രത്തില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു.രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല...

മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ച് പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്...