സ്ട്രീം എക്‌സ്‌പേര്‍ട്ട് നിയമനം

സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും സംയുക്തമായി ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്റ്റിലേക്ക് റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ് ശാസ്ത്ര സാങ്കേതിക മേഖലകളില്‍ സ്ട്രീം എക്‌സ്‌പേര്‍ട്ടിനെ നിയമിക്കുന്നു. സ്ട്രീം ഹബ് ഇന്നവേഷന്‍ ലാബുകളെ പ്രവര്‍ത്തിപ്പിക്കുക, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്വങ്ങള്‍. ഒരു ഒഴിവാണുള്ളത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൂത്തുപറമ്പ്, പാനൂര്‍, ചൊക്ലി, തലശ്ശേരി നോര്‍ത്ത് ബിആര്‍സി പരിധികളിലാണ് പ്രവര്‍ത്തിക്കേണ്ടത്. താല്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം cv@stream.net.in ഇ-മെയില്‍ വിലാസത്തില്‍ ഫെബ്രുവരി മൂന്നിനകം അപേക്ഷിക്കണം. ഫോണ്‍- 89219 91106
 

Leave a Reply

spot_img

Related articles

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...

പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി

മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് മുറിച്ചു കടന്ന് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.ഒരു മാസം മുമ്പും...