മുതലപ്പൊഴിയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്ന് കടലില്‍ പോയി കാണാതായ ഷിജിൻ എന്ന മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.ഷിജിനെ കടലില്‍ കാണാതായിട്ട് ഏഴ് ദിവസം പിന്നിട്ടിട്ടും ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് കൃത്യമായ തിരച്ചില്‍ ഉണ്ടാകുന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി. നിലവില്‍ മത്സ്യത്തൊഴിലാളികളും നാട്ടുകാരും മാത്രമാണ് സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തുന്നത്.തന്റെ ഭർത്താവിനെ കണ്ടെത്തുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ഷിജിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നതെന്ന് അവർ കൂട്ടിച്ചേർത്തു.അതിനിടെ, കാണാതായ ഷിജിന്റെ കുടുംബത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു.തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് എട്ട് ദിവസം മുൻപ് കടലില്‍ കാണാതായയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമയം, കൊല്ലം നീണ്ടകരയില്‍ കാണാതായ ഗൗതമിനായി ഡ്രോണുകളും ഹെലികോപ്റ്ററും ഉള്‍പ്പെടെ എത്തിച്ചാണ് നിലവില്‍ തിരച്ചില്‍ പുരോഗമിക്കുന്നത്.

Leave a Reply

spot_img

Related articles

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റ് അനുവദിച്ചു

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റുകൾ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.കോട്ടയം സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച കാൽനട മേൽപ്പാലത്തിൽ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ...

രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി

ചെറുപുഴയില്‍ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി .കണ്ണൂർ...

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍ .ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്.പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം.ഈ...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും .തമിഴ്നാട് കമ്പം താഴ് വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്.മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ...