ചെറുപുഴയില്‍ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി .കണ്ണൂർ എഡിഎം. ഫ്രീസറില്ലാത്ത ആംബുലൻസില്‍ മൃതദേഹം കൊണ്ടുപോയ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കി. ഇന്ന് മൂന്ന് മണിക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിർദേശം.ചെറുപുഴ മീന്തുള്ളിയില്‍ തുരുത്തില്‍പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി ആർ രാജേഷ് ഒഴുക്കില്‍പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആണ് രാജേഷിൻ്റെ മൃതദേഹം ലഭിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

