നവീകരിച്ച കണ്ണംകുളം – കണിയാംമല റോഡിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിക്കും. കണ്ണംകുളം കവലയിൽ ചേരുന്ന സ്വീകരണ സമ്മേളനത്തിൽ എംഎൽഎ യെ അനുമോദിക്കും. പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതി തിരുവഞ്ചൂർ രാധാകൃഷ്ണനു നൽകിയ നിവേദനത്തെ തുടർന്ന് ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത് . പൂവൻതുരുത്ത് , ചാന്നാനിക്കാട് , കൊല്ലാട് എന്നീ മൂന്നു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുവാൻ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ഉപയോഗിക്കുന്നതുമായ പ്രധാന സഞ്ചാര മാർഗമായ ഈ റോഡിനു ഒരു കിലോമീറ്റർ നീളമുണ്ട് . എം എൽ എ യെയും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെയും കണിയാംമല കവലയിൽ നിന്നും വാദ്യമേളങ്ങളുടെയും കരിമരുന്ന് കലാപ്രകടനങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും.