പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു

ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു. ചിത്രകലാരംഗത്ത് സ്വന്തം ദൃശ്യഭാഷ സ്വരൂപിച്ച ചിത്രകാരനാണ്. ചരിത്രകാരനും എഴുത്തുകാരനുമായ വി.വി.കെ വാലത്തിന്റെ മകനാണ്. എസ്.പി.സി.എസ് പബ്ലിക്കേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സോക്രട്ടീസ് വാലത്ത് സഹോദരനാണ്.സ്വയാര്‍ജിതമായ പ്രതിഭ കൊണ്ടാണ് മോപ്പസാങ് പ്രസിദ്ധി നേടിയത്. ആശയഗരിമ കൊണ്ടും വ്യത്യസ്തതകൊണ്ടും വര്‍ണ്ണസമൃദ്ധികൊണ്ടും അദ്‌ദേഹത്തിന്‌റെ ചിത്രങ്ങള്‍ വേറിട്ടു നിന്നു. എം. വി. ദേവന്‌റെ ചിത്രകലാപാരമ്പര്യത്തില്‍ ആകൃഷ്ടനായാണ് താന്‍ ചിത്രകലാരംഗത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.ലളിതകലാ അക്കാദമിയുടെ അംഗീകാരം ഉള്‍പ്പെടെ വിവിധ ബഹുമതികള്‍ക്ക് അര്‍ഹനായി. കേരളത്തിനകത്തും പുറത്തും ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...