കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്

പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ 2010 വിജയിയുമായ കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. നിസാം പേട്ടിലെ വീട്ടില്‍ വെച്ചാണ് കല്‍പ്പന കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കല്‍പ്പനയെ വീടിന് പുറത്ത് കാണാഞ്ഞതോടെ അയല്‍ക്കാർ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടർന്ന് പൊലീസെത്തി വീടിനകത്ത് പ്രവേശിച്ച്‌ നടത്തിയ പരിശോധനയില്‍ കല്‍പ്പനയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് കല്‍പ്പനയെ ആശുപത്രിയിലേക്ക് മാറ്റി.താരം അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. നിലവില്‍ കല്‍പ്പന വെൻ്റിലേറ്ററില്‍ ആണെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ബുല്‍ധാനയിലെ ജനങ്ങളുടെ അസാധാരണ മുടി കൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധന്‍

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധന്‍. റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത ഗോതമ്പാണ് വില്ലനായത്. ഈ...

പത്താംക്ലാസ് ബോർഡ് പരീക്ഷ 2026 മുതല്‍ വർഷത്തില്‍ രണ്ടുതവണ; കരടുനിർദേശങ്ങള്‍ സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചു

പത്താംക്ലാസ് ബോർഡ് പരീക്ഷ 2026 മുതല്‍ വർഷത്തില്‍ രണ്ടുതവണ നടത്തുന്നതിനുള്ള കരടുനിർദേശങ്ങള്‍ സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചു.ഇത് പൊതുജനങ്ങളുടെ നിർദേശങ്ങള്‍ക്കായി പൊതുവിടത്തില്‍ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ടവർക്ക് മാർച്ച്‌ ഒൻപതുവരെ...

ശിവരാത്രി നിറവില്‍ കുംഭമേള; ഇന്ന് സമാപനം

ത്രിവേണീ സംഗമത്തിലെ ശിവരാത്രി അമൃത് സ്‌നാനത്തോടെ മഹാകുംഭമേളയ്‌ക്ക് സമാപനമാകും. 2027ല്‍ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള. ജനുവരി 13ലെ പൗഷ് പൗർണമി ദിനത്തിലാണ് പ്രയാഗ്‌രാജ്...

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം

ബംഗാള്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കൊല്‍ക്കത്തയിലും പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.ഒഡീഷയിലെ പുരിക്ക് സമീപമാണ്...