റിപ്പോർട്ടർ കമ്പനി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

റിപ്പോർട്ടർ കമ്പനി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ.വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അളവിൽ കവിഞ്ഞ വിദേശമദ്യശേഖരം പിടിച്ചെടുത്ത സംഭവത്തിൽ ആണ് റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.ഇദേഹത്തെ ആലുവയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.തുടർന്ന് വയനാട്ടിലേക്ക് കൊണ്ടുപോയ അൻ്റോയെ ബത്തേരി കോടതിയിൽ ഹാജരാക്കും.കസ്റ്റഡിയിലെടുക്കാനെത്തിയ എക്സൈസ് സംഘവും അദ്ദേഹവും തമ്മിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ വെച്ച് നാടകീയ രംഗങ്ങളും തർക്കവുമുണ്ടായി. എഫ്ഐആർ പകർപ്പ് നൽകാതെ കസ്റ്റഡിയിൽ പോകില്ലെന്ന് പറഞ്ഞ് ആൻ്റോ അഗസ്റ്റിൻ ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും, ജീവനക്കാർ തടയാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അകത്തേക്ക് മാറ്റുകയായിരുന്നു. ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്നു പറഞ്ഞു നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്‌ഐടി സംഘം പരിശോധന നടത്തുന്നതിനിടയിലാണ് ആൻ്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 67 ലിറ്ററിലധികം വരുന്ന മദ്യശേഖരം കണ്ടെത്തിയത്.

Leave a Reply

spot_img

Related articles

മൃഗശാല മാറ്റത്തിന് പിന്നിൽ സർക്കാരിന് കൃത്യമായ ഗൂഢ ലക്ഷ്യമുണ്ട്: വി.കെ പ്രശാന്ത്

തിരുവനന്തപുരം നഗരത്തിലെ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയേയും നഗരസഭയേയും രൂക്ഷമായി വിമർശിച്ച് വി.കെ പ്രശാന്ത് രംഗത്തെത്തി.ഈ നീക്കത്തിന് പിന്നിൽ സർക്കാരിന് കൃത്യമായ ഗൂഢലക്ഷ്യമുണ്ടെന്നും തിരുവനന്തപുരത്തെ...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്കെതിരായ കേസിൽ വിധി ഇന്ന്

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോട്ടയം വിജിലൻസ് കോടതി ഇന്ന് വിധി പറയും.2003...

റിപ്പോർട്ടർ ടിവി ഓഫീസിൽ 20 മണിക്കൂർ നീണ്ട റെയ്ഡ് സമാപിച്ചു

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) നടത്തിയ...

എക്‌സൈസ് വകുപ്പിനെ ആധുനികവത്ക്കരിക്കുക പ്രധാന ലക്ഷ്യം: മന്ത്രി എം.ലിജു

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് സഹകരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, അത്യാധുനിക വാഹനങ്ങളും...