റിട്ടയേർഡ് എസ്‌പി ഓടയില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം മലയൻകീഴ് തച്ചോട്ടുകാവില്‍ റിട്ടയേർഡ് എസ്‌പിയെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തച്ചോട്ടുകാവിലെ പ്രണവം വീട്ടില്‍ ഒരു വർഷമായി വാടകയ്ക്ക് താമസിച്ചിരുന്ന എസ് വിദ്യാധരനെ (70) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓടയുടെ അടുത്തായുള്ള ചെടി കടയിലെ ജീവനക്കാരനാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. മകൻ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി വിദ്യാധരൻ തച്ചോട്ടുകാവ് ജംഗ്ഷനില്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കാല്‍ വഴുതി ഓടയില്‍ വീണതാണെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് തുടർനടപടി സ്വീകരിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....