സംസ്ഥാനത്ത് അരിവില കൂടുവാൻ സാധ്യതയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ.ഒ.എം.എസ് സ്കീമില്‍ സംസ്ഥാന സര്‍ക്കാരോ, സർക്കാർ ഏജൻസികളോ പങ്കെടുക്കരുതെന്ന കേന്ദ്രനയം പ്രതിസന്ധിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അരിവില കൂടാൻ സാധ്യത എന്ന് കണക്കാക്കുന്നത്.കേന്ദ്രമന്ത്രിയെ കണ്ട് നയം മാറ്റണമെന്ന് ആവശ്യപ്പെടുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരോ, സർക്കാർ ഏജൻസികളോ പങ്കെടുക്കരുതെന്ന കേന്ദ്ര നിർദ്ദേശം നിലവിൽ വന്നാൽ ഈ സ്ഥാനത്ത് സ്വകാര്യ കച്ചവടക്കാർ എത്തും. ഇത് സംസ്ഥാനത്ത് അരിവില വർദ്ധിക്കുന്നതിന് കാരണമായിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.