വിവരാവകാശ കമ്മീഷന്‍ സിറ്റിംഗ്: 9 കേസുകള്‍ തീര്‍പ്പാക്കി

സംസ്ഥന വിവരാവകാശ കമ്മീഷണന്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ ഇന്ന് കളക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളിങ് സിറ്റിംഗ് നടത്തി. പത്ത് പരാതികളാണ് പരിഗണിച്ചത്. അതില്‍ ഒമ്പതെണ്ണം തീര്‍പ്പാക്കി. ഉദ്യോഗസ്ഥര്‍ ഹാജരാകാത്തതിനാല്‍ ഒരു പരാതി പരിഗണിക്കാനായില്ല. ഇതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ജീവിക്കാനുള്ള അവകാശം പോലെ പ്രധാനമാണ് വിവരാവകാശം. വിവരങ്ങള്‍ നല്‍കാത്ത പക്ഷം നിയമപരമായ നടപടികള്‍ നേരിടേണ്ടി വരും എന്ന് കമ്മീഷണര്‍ പറഞ്ഞു.

സംസ്ഥാന കമ്മിഷന്‍ മൂന്നു കാര്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ഒന്നാമതായി കമ്മീഷനു മുമ്പിലുള്ള അപ്പീല്‍ ഹര്‍ജികളില്‍ വേഗത്തില്‍ പരിഹാരം കാണുക. രണ്ടാമതായി വിവരാവകാശ നിയമത്തെ കുറിച്ച് നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. മൂന്നാമതായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പരിശോധന നടത്തുക. എല്ലാ ഓഫീസുകളും നോട്ടീസ് ബോര്‍ഡുകള്‍, മാധ്യമങ്ങള്‍ എന്നിവയിലൂടെ ജനങ്ങള്‍ക്ക് നല്‍കേണ്ട വിവരങ്ങള്‍ സ്വയമേധയാ നല്‍കാന്‍ ബാധ്യസ്ഥരാണ്.

വിവരം ജനങ്ങളുടെ അവകാശമാണ്, കമ്മിഷണര്‍ പറഞ്ഞു. ശാസ്ത്ര പുരോഗതിയുടെ കാലത്ത് വിവരം ലഭ്യമല്ല, ക്രോഡീകരിച്ചിട്ടില്ല എന്നീ മറുപടികള്‍ നല്‍കുന്നത് അംഗീകരിക്കാനാകില്ല എന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...