വിവരാവകാശ കമ്മിഷൻറെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ ഈ ആഴ്ച രണ്ട് സെമിനാറുകൾ സംഘടിപ്പിക്കുന്നു. 15 ന് സുൽത്താൻബത്തേരി സെറ്റ്കോസ് ഹാളിലും 16 ന് കല്പറ്റ എം എസ് സ്വാമിനാഥൻ ഹാളിലുമാണ് പരിപാടി. രണ്ടിടത്തും 1.30 ന് ആരംഭിക്കും. സംസ്ഥാനത്തെ ഏറ്റവും സീനിയറായ വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്യും. കമ്മിഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ വിഷയാവതരണം നടത്തും. ചോദ്യോത്തര പരിപാടിയും ഉണ്ടാകും.വിവരാവകാശ നിയമത്തിൽ ഉദ്യോഗസ്ഥർക്ക് പരിശീലനവും കാലിക വിഷയങ്ങളിൽ ചർച്ചയും ഉണ്ടാകും.ബത്തേരി,മാനന്തവാടി മണ്ഡലങ്ങളിലുള്ള ഉദ്യോഗസ്ഥർ സെറ്റ്കോസ് ഹാളിലും കല്പറ്റമണ്ഡലത്തിലുള്ളവർ സ്വാമിനാഥൻ ഹാളിലും പങ്കെടുക്കണമെന്ന് ജില്ലാ കല്കടർ അറിയിച്ചു.