വീണ്ടും ട്രെയിനിൽ മോഷണം

ട്രെയിനിൽ വീണ്ടും മോഷണം;3.91 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയി.

മംഗളൂരു-ബെംഗളൂരു ട്രെയിനിലെ എസി കോച്ചിൽ 3.91 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി.

ജെപ്പു നിവാസിയായ 74 വയസ്സുള്ള വയോധികയാണ് പരാതിക്കാരി.

മകൾക്കും രണ്ട് പേരക്കുട്ടികൾക്കും ഒപ്പം ഏപ്രിൽ 7 ന് ബംഗളൂരു-മംഗലാപുരം ട്രെയിനിൽ യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ അവരുടെ വീട്ടിലെത്തി ബാ​ഗ് പരിശോധിച്ചപ്പോളാണ് ആഭരണങ്ങൾ നഷ്ടമായ വിവരം അറിഞ്ഞത് .

3.91 ലക്ഷം രൂപ വിലമതിക്കുന്ന 59.885 ഗ്രാം ഭാരമുള്ള രണ്ട് വളകളും ചെയിനും മറ്റ് സ്വർണാഭരണങ്ങളുമാണ് നഷ്ടമായത് .

സംഭവത്തിൽ റെയിൽവേ പോലീസിൽ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിലെ എസി കോച്ചുകളിൽ മോഷണം നടന്നിരുന്നു.

യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കളും ഫോണുകളുമടക്കം മോഷ്ടാക്കൾ കവർന്നിരുന്നു .

ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു പരാതി കൂടി വരുന്നത് .

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...