പിടിച്ചെടുത്ത കപ്പലിൽ മലയാളികൾ സുരക്ഷിതർ

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളികൾ സുരക്ഷിതർ

വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ വയനാട് സ്വദേശി ധനേഷ് .

കപ്പലിലെ മലയാളികളടക്കമുളള ജീവനക്കാര്‍ സുരക്ഷിതരെന്നാണ് അറിയിച്ചത് .

എവിടെ നിന്നാണ് വിളിച്ചതെന്ന് ധനേഷിനോട് ചോദിച്ചെങ്കിലും ഫോൺ ബന്ധം വിഛേദിക്കപ്പെട്ടു എന്നും കുടുംബം വിശദമാക്കി.

ഇൻ്റർനെറ്റ് കാൾ ആണ് വിളിച്ചതെന്നും ശബ്ദം തിരിച്ചറിയുന്ന വിധത്തിൽ വ്യക്തമായിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു.

പാലക്കാട് സ്വദേശി സുമേഷിന്‍റെ കുടുംബവുമായി സംസാരിച്ച കന്പനി അധികൃതരും ജീവനക്കാര്‍ സുരക്ഷിതരെന്ന വിവരമാണ് നല്‍കിയത്.

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് ഉള്ളത് .

കപ്പലിലെ സെക്കന്‍ഡ് എന്‍ജിനീയര്‍ കോഴിക്കോട് വെളളിപറന്പ് സ്വദേശി ശ്യാംനാഥ്, സെക്കന്‍ഡ് ഓഫീസര്‍ വയനാട് സ്വദശി ധനേഷ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലില്‍ ഉണ്ടായിരുന്ന മലയാളികള്‍.

ഇവര്‍ക്കൊപ്പം തൃശൂര്‍ സ്വദേശിയായ യുവതിയും കപ്പലിലെ ജീവനക്കാരിയായി ഉണ്ടായിരുന്നതായി വിവരമുണ്ട്.

Leave a Reply

spot_img

Related articles

ഇറാൻ്റെ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇസ്രയേൽ

ഇറാൻ്റെ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇസ്രയേൽ .ടെഹ്റാനിലും ഇസ്ഫഹാനിലും ഇസ്രയേൽ വൻ ആക്രമണം നടത്തി.ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം...

ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ്റെ വൻ മിസൈല്‍ ആക്രമണം

ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ വൻ മിസൈല്‍ ആക്രമണം നടത്തി.ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് ഇറാൻ തൊടുത്ത മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്.ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.ആക്രമണത്തിൽ യാത്രാ T1...

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഎസിലെ ജോർജിയയിൽ ആണ് സംഭവം....