കൈക്കൂലി കേസിൽ അറസ്റ്റിലായ RTOയെ സസ്പെൻഡ് ചെയ്തു; ജെഴ്സൻ നോട്ടപ്പുള്ളിയാകുന്നത് പാലക്കാട് RTO ആയിരുന്നപ്പോൾ

കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒയെ ടിഎം ജെഴ്സണെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.ഗതാഗത കമ്മീഷണറുടെ ശിപാർശയിലാണ് നടപടി. ജെഴ്സണെ നാല് ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. ബസ് പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആർടിഒ ജെഴ്സൺ വിജിലൻസ് കസ്റ്റഡിയിലായത്.പിന്നാലെ ആർടിഒയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 84 ലക്ഷം രൂപയുടെ നിക്ഷേപ രേഖകളും , അനധികൃതമായി സൂക്ഷിച്ച 49 കുപ്പി വിദേശ നിർമ്മിത വിദേശ മദ്യവും വിജിലൻസ് പിടികൂടി. അനധികൃത സ്വത്ത് സംമ്പാദനം നടത്തിയിട്ടുണ്ടോയെന്നും, അഴിമതിയുടെ വ്യാപ്തി എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കണമെന്നും വിജിലൻസ് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടു.അതേസമയം പാലക്കാട് ആർടിഒ ആയിരുന്നപ്പോൾ ജെഴ്സൺ കൈക്കൂലി പണത്തിൽ വിഹിതം കൈപറ്റിയതായി വിജിലൻസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ജെഴ്സൻ വിജിലൻസിന്റെ നോട്ടപ്പുള്ളിയാകുന്നത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...