എസ്.എൻ. സ്വാമിയുടെ സീക്രട്ട് ജൂലൈ ഇരുപത്തി ആറിന്

താരസമ്പന്നമായ ത്രില്ലർ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്ഥാനം പിടിച്ച തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി രിക്കുന്നു.
ക്ലീൻ യു സർട്ടിഫിക്കറ്റോടെ ജൂലൈ ഇരുപത്തി ആറിന് പ്രദർശനത്തിനെത്തുന്നു
ലക്ഷ്മി പാർവ്വതി ഫിലിം സിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദ് ഈ ചിത്രം നിർമ്മിക്കുന്നു.
ആത്മവിശ്വാസമാണ് ജീവിതത്തിൻ്റെ അടിത്തറയെന്നതാണ് ഈ ചിത്രത്തിലൂടെ എസ്.എൻ. സ്വാമി പറയാൻശ്രമിക്കുന്നത്.

വിശ്വാസവും, ബുദ്ധിയും, ശാസ്ത്രവുമൊക്കെ കൈകോർക്കുന്ന ഈ ചിത്രം പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നത്.
. ഒരു യുവാവിൻ്റെ വ്യക്തി ജീവിതത്തിൽ അരങ്ങുന്ന ഒരു പ്രശ്നത്തെ എങ്ങനെ നേരിടുന്നു എന്നതാണ് ഈ ചിത്രം കാട്ടിത്തരുന്നത്.


യുവനിരക്കാരാണ് ഇക്കുറി സ്വാമിയുടെ അഭിനേതാക്കൾ.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ
അപർണ്ണാ ദാസാണു നായിക.
ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രൺജി പണിക്കർ, കലേഷ് രാമാനന്ദ്, മണിക്കുട്ടൻ, ജി.
സുരേഷ് കുമാർ, ജയകൃഷ്ണൻ, ആർദ്രാ മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം ജെയ്ക് ബിജോയ്സ്.


ഛായാഗ്രഹണം – ജാക്സൻ ജോൺസൺ
എഡിറ്റിംഗ് -ബസോദ് ടി. ബാബുരാജ്.
കലാസംവിധാനം – സിറിൾ കുരുവിള
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ശിവരാമകൃഷ്ണൻ
നിർമ്മാണ നിർവ്വഹണം – അരോമ മോഹൻ.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കോട്ടയത്ത്

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ കോട്ടയത്ത് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ സ്മരണാർത്ഥം അരവിന്ദം...

മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക. കഞ്ചാവ് കേസില്‍ ആര്‍ജി വയനാടന്‍ എന്ന ചുരുക്കപ്പേരില്‍...

സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ

മലയാള സിനിമ സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ. തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അശ്വിനി നമ്പ്യാർ ഇക്കാര്യം പറഞ്ഞത്....

സിനിമ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; ചര്‍ച്ച നടത്തും

സിനിമ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. സിനിമ സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മന്ത്രി സജി ചെറിയാന്‍ സംഘടന നേതാക്കളുമായി സംസാരിച്ചു. പ്രധാന ആവശ്യങ്ങള്‍...