ശബരിമല സ്വർണക്കൊള്ള; അന്വേഷണം ദേവസ്വം ബോർഡ് ഉന്നതരിലേക്ക്

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ദേവസ്വം ബോർഡ് ഉന്നതരിലേക്ക്.2019-2025 കാലയളവിലെ ദേവസ്വം ബോർഡിലെ ഉന്നതർക്ക് എതിരെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) അന്വേഷണം തുടങ്ങി. നിലവിലെയും,2019യും ഉന്നതരുടെ പങ്കാളിത്തമാണ് എസ്ഐടി വിശദമായി പരിശോധിക്കുന്നത്. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണങ്ങളെ തുടർന്നാണ് അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതർക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്.2019-ൽ സ്വർണക്കൊള്ള നടന്നു എന്നും 2025-ൽ ഈ കൊള്ള മറയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നുമാണ് കോടതി നരീക്ഷച്ചത്.സ്വർണക്കൊള്ളയുടെ പ്രധാന സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിയാണെന്ന നിഗമനത്തിലാണ് നിലവിൽ അന്വേഷണം എത്തിനിൽക്കുന്നത്. ഉണ്ണികൃഷ്‌ണൻ പോറ്റി കടത്തിക്കൊണ്ടുപോയെന്ന് കരുതുന്ന സ്വർണം കണ്ടെത്തി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.ബോർഡ് ഉന്നതർക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടോ എന്ന് കണ്ടെത്താൻ ശക്തമായ തെളിവുകൾ ആവശ്യമാണ്. ഇതിനായി എസ്ഐടി ദേവസ്വം ബോർഡിലെ മിനിറ്റ്സുകൾ ഉൾപ്പെടെയുള്ള രേഖകൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...