ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് നടത്തിയ ‘ദൈവതുല്യരായ ആൾ’ എന്ന പരാമർശം അന്വർത്ഥമാക്കും വിധമാണ് ഇപ്പോൾ കണ്ഠരര് രാജീവരുടെ അറസ്റ്റ്. കഴിഞ്ഞ വർഷം നവംബറിലും തന്ത്രിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.കൂടുതൽ തെളിവ് കിട്ടിയതോടെ ആണ് ഇന്ന് തിരുവനന്തപുരത്ത് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിലെ സ്‌ഥാവര, ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും ദേവസ്വം ഉദ്യോഗസ്ഥരാണു പാളികളുടെ അറ്റകുറ്റപ്പണിക്കായി സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് നേരത്തെ മൊഴി നൽകിയിരുന്നു. ബോർഡ് അപേക്ഷിച്ചപ്പോൾ അനുമതിയും ദേവന്റെ അനുജ്‌ഞയും നൽകുക മാത്രമാണ് ചെയ്തത് എന്നായിരുന്നു മൊഴി.

ദ്വാരപാലക ശിൽപത്തിലെ ‘സ്വർണ അങ്കി’യുടെ നിറം മങ്ങിയതിനാൽ നവീകരിക്കാം എന്നാണ് അനുമതിയിൽ പറഞ്ഞിട്ടുള്ളതെന്നും തന്ത്രി രാജീവര് എസ്ഐടിയെ അറിയിച്ചിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്റ് നടത്തിയ ‘ദൈവതുല്യരായ ആളുകൾ’ എന്ന പരാമർശത്തോട്, “ദൈവതുല്യരായിട്ടുള്ള എത്ര പേരുണ്ട്, അതെങ്ങനെ എനിക്കറിയാം’ എന്ന മറുപടിയാണു രാജീവര് നൽകിയത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....