ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി; മഴ സാധ്യത

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം (Depression) അതിതീവ്ര ന്യൂനമർദമായി (Deep Depression) മാറി.കന്യാകുമാരി കടലിലും തമിഴ്നാടിൻ്റെ തീരദേശത്തും ശ്രീലങ്കൻ തീരത്തും കടൽ പ്രക്ഷുബ്ദമായിക്കുമെന്നു ശ്രീലങ്കൻ കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ ഉയർന്ന തിരമാല സാധ്യത. തമിഴ്നാടിൻ്റെ തെക്കൻ തീരദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. ഇന്ന് കേരളത്തിൽ മഴ സാധ്യതയില്ല. അതിതീവ്ര ന്യൂനമർദ്ദം ശ്രീലങ്ക കടന്ന് തമിഴ്നാടിനോട് അടുക്കുമ്പോൾ
നിലവിലെ സിസ്റ്റം ദുർബലമാകും. എങ്കിലും തമിഴ്നാട്ടിലും കേരളത്തിലും ശക്തമല്ലാത്ത മഴക്കു സാധ്യത. ശനി രാത്രി, ഞായർ, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ തെക്കൻ, മധ്യ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത. ഇന്നലെ രാജ്യത്തെ ഏറ്റവും കൂടിയ ചൂട് 36.2°C തുടർച്ചയായി രണ്ടാം ദിവസവും കോട്ടയത്ത് രേഖപ്പെടുത്തി. ഇത് സാധാരണയെക്കാൻ 3.1°C കൂടുതൽ. കോട്ടയത് കുറഞ്ഞ താപനില നിരക്കിലും 2.6°C കുറവുണ്ടായി. കോട്ടയത് ഇന്ന് വെളുപ്പിന് ചൂട് 19.4°C വരെ താഴ്ന്നു.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...