മണ്ഡലകാല തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും

ശബരിമല മണ്ഡലകാല തീർഥാടനത്തിന് തുടക്കം കുറിച്ച് ഇന്ന് നട തുറക്കും.41 ദിവസം നീളുന്ന മണ്ഡലകാലവും പിന്നാലെ എത്തുന്ന മകരവിളക്കും ഉള്‍പ്പെടെ ഇനിയുള്ള രണ്ടുമാസത്തിലധികം തീർഥാടകവഴികളില്‍ ഇടതടവില്ലാതെ ശരണംവിളികള്‍ മുഴങ്ങും.

ഇന്നു വൈകുന്നേരം അഞ്ചിനു നട തുറക്കുന്നതിനു പിന്നാലെ തീർഥാടകർ പതിനെട്ടാംപടി കയറിത്തുടങ്ങും. പമ്പയിൽ നിന്ന് ഇന്ന് ഉച്ചയോടെ തീർഥാടകർ മല കയറിത്തുടങ്ങും. കെഎസ്‌ആർടിസി ബസുകള്‍ പമ്പ സ്പെഷല്‍ സർവീസുകള്‍ ആരംഭിച്ചു. നിലയ്ക്കല്‍ – പമ്പറൂട്ടില്‍ ചെയിൻ സർവീസുകളും ആരംഭിച്ചു. വാഹനങ്ങളുടെ പാർക്കിംഗ് നിലയ്ക്കലിലാണ്. ചെറു വാഹനങ്ങള്‍ക്ക് ഇക്കുറി പമ്പയില്‍ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

പമ്പയിലെ വെർച്വല്‍ ക്യൂ കൗണ്ടറുകള്‍ നവീകരിച്ചു. ഗണപതി ക്ഷേത്രത്തിനു സമീപത്തെ നടപ്പന്തലിലാണ് കൗണ്ടറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ പരിശോധനയ്ക്ക് ശേഷമാണ് തീർഥാടകരെ കടത്തിവിടുക. അധികനേരം ക്യൂവില്‍ നില്‍ക്കാതെ കടന്നുപോകാം.

Leave a Reply

spot_img

Related articles

കാലിയായ മദ്യക്കുപ്പിക്ക് 20 രൂപ പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുത്ത് അധികമായി ഈടാക്കിയ 20 രൂപ തിരിച്ചു നല്‍കുന്ന പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ. വ്യാഴാഴ്ച മുതല്‍ പദ്ധതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി...

നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് ഇടിച്ച് യുവതി മരിച്ചു

കുന്നംകുളത്ത് നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് കാറും ഓട്ടോയും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ച് യുവതി മരിച്ചു.റിയ ഫാത്തിമ (18) ആണ് മരിച്ചത്.അപകടത്തിൽ എട്ട് പേർക്ക്...

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി.ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ വാട്സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്ഘാടനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ...