കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി തൃണമൂൽ കോൺഗ്രസിൽ ലയിച്ചിട്ടില്ലെന്നും അങ്ങോട്ടേക്കു പോയ സജി മഞ്ഞക്കടമ്പിൽ ഉൾപ്പെടെ 6 പേരെ പുറത്താക്കിയെന്നും പാർട്ടി ഭാരവാഹികൾ അറിയിച്ചു. സജിക്കു പകരം ആക്ടിങ് ചെയർമാനായി രാജേഷ് പുളിയനേത്തിനെ നിയമിച്ചെന്നും സംസ്‌ഥാന ജനറൽ സെക്രട്ടറി ഉണ്ണി കൃഷ്ണൻ കാർത്തികേയൻ പറഞ്ഞു.
പാർട്ടി സംസ്ഥാന സമിതിയുടെ പുനഃസംഘടനയും കോട്ടയത്തു പുതിയ ആസ്‌ഥാന മന്ദിരവും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നു പാർട്ടി ഭാരവാഹി കളായ ഹരീഷ് ഹരികുമാർ, സലിം കാർത്തികേയൻ എന്നിവർ പറഞ്ഞു.
