കോട്ടയം വെച്ചൂർ പഞ്ചായത്തിൽ പക്ഷികളുടെ വില്‍പന നിരോധിച്ചു

കോട്ടയം വെച്ചൂർ പഞ്ചായത്തിൽ പക്ഷികളുടെ വില്‍പന നിരോധിച്ചു. വെച്ചൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് നടപടി.

ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ നിരോധനം തുടരുമെന്നാണ് വിവരം.

പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയിൽ കോഴി, താറാവ് വിപണനത്തിന് എട്ട് മാസത്തേക്ക് കൂടി നിരോധനം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് കോഴി, താറാവ് കർഷകർ ഇന്നലെ രം​ഗത്തെത്തിയിരുന്നു.

കള്ളിങ് നടത്തിയതിന്‍റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കടക്കെണിയിലാണെന്നും മന്ത്രിയുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും കർഷകർ അറിയിച്ചു.

കർഷകരുടെ യോഗം വിളിക്കാൻ മന്ത്രി തയ്യാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ചർച്ച നടത്തിയില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കർഷകർ മുന്നറിയിപ്പ് നല്‍കി.

2025 വരെ ആലപ്പുഴയിൽ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്ന് ജെ ചിഞ്ചുറാണി ദില്ലിയില്‍ പറഞ്ഞു.

വൈറസിന്‍റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ വേണ്ടി വരും.

ഇത് സംബന്ധിച്ച് കർഷകരുമായി ചർച്ച നടത്തിയെന്നും 32 സ്പോട്ടുകൾ വളരെ നിർണ്ണയാകമാണെന്നും ജെ ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.

പക്ഷിപ്പനി സ്ഥിരികരിച്ച വൈക്കം വെച്ചൂർ പഞ്ചായത്തിൽ കോഴികളെ കൊല്ലുന്ന നടപടി തുടങ്ങി

സ്വകാര്യ ഫാമിലെ 3000 കോഴികളെയാണ് കൊല്ലുക

മൃഗ സംരക്ഷണ വകുപ്പിൻ്റെ കീഴിലുള്ള ദ്രുതകർമ സേനയുടെ നേതൃത്വത്തിലാണ് നടപടി.

കഴിഞ്ഞ മാസവും വെച്ചൂരിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

‘ഈ കറുത്ത ഗൗണും കോട്ടും’, ഡ്രസ് കോഡ് മാറ്റണമെന്ന് കേരള ഹൈക്കോടതിയിൽ അഭിഭാഷകർ! കാരണം കൊടുംചൂട്

കനത്ത ചൂട് കണക്കിലെടുത്ത് ഡ്രസ് കോഡിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ രംഗത്ത്. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ...

നടി സൗന്ദര്യ വിമാനം തകർന്ന് മരിച്ചിട്ട് 22 വർഷം; ‘വില്ലൻ’ മോഹൻ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

ടോളിവുഡിലെ മുതിര്‍ന്ന താരം മോഹൻ ബാബു അടുത്തിടെ ചില കുടുംബ പ്രശ്നങ്ങളുടെ പേരിലാണ് വാർത്തകളിൽ ഇടംനേടിയത്. ഇപ്പോൾ വലിയൊരു വെല്ലുവിളി കൂടി അദ്ദേഹം നേരിടുകയാണ്....

ഐപിഎല്ലില്‍ മദ്യം, പുകയില പരസ്യങ്ങള്‍ വേണ്ട; കത്തയച്ച് ആരോഗ്യ മന്ത്രാലയം

ഈ മാസം 22 മുതല്‍ ആരംഭിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണില്‍ മദ്യം, പുകയില എന്നിവയുമായി ബന്ധപ്പട്ട പരസ്യങ്ങളും പ്രമോഷനുകളും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം....

‘ബയോഡാറ്റയിൽ ഒരു കോമ വിട്ടുപോയി; ആശിച്ച ജോലിയും കൈവിട്ടുപോയി

നിസാരമെന്ന് നമ്മള്‍ കണക്കാക്കുന്ന പലതിനും ജീവിതത്തില്‍ വലിയ വിലകൊടുക്കേണ്ടിവരും. അത്തരത്തില്‍ ഒരു അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഒരു ഡാറ്റ അനലിസ്റ്റ്. താന്‍ ആശിച്ച ജോലിയ്ക്കായുള്ള അഭിമുഖത്തില്‍...