ഗോപന്‍ സ്വാമിയുടെ സമാധി; ആര്‍.ഡി.ഒയുടെ നിരീക്ഷണത്തില്‍ കല്ലറ പൊളിക്കും

നെയ്യാറ്റിന്‍കരയില്‍ നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമിയുടെ (81) സമാധിയുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കാന്‍ പോലീസ്. കല്ലറ പൊളിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡിന്റെ സാന്നിദ്ധ്യത്തില്‍ കല്ലറ പൊളിക്കാനൊരുങ്ങുകയാണ് പോലീസ്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

ആര്‍.ഡി.ഒയുടെ നിരീക്ഷണത്തില്‍ കല്ലറ പൊളിക്കും. കേസില്‍ സമഗ്രമായ അനേ്വഷണം നടത്താന്‍ പോലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. എ.ഡി.ജി.പി. മനോജ് ഏബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ എസ്.പി: സുദര്‍ശനാണ് അനേ്വഷണച്ചുമതല. ഗോപനെ ജീവനോടെയാണോ അതോ മരണശേഷമാണോ സമാധിയിരുത്തിയത് എന്നുള്ള കാര്യമാണ് പോലീസ് അനേ്വഷിക്കുക. മക്കളുടെയടക്കം മൊഴികളിലുള്ള വൈരുധ്യം കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാകും.

മരണസമയത്ത് മകന്‍ രാജസേനന്‍ ആയിരുന്നു ഗോപന്റെ കൂടെ ഉണ്ടായിരുന്നത്. സമാധിക്ക് സമയമായി എന്നു പറഞ്ഞ് പിതാവ് അറയില്‍ ഇരുന്ന് മരിച്ചുവെന്നാണ് ഇയാളുടെ മൊഴി. രാവിലെ പത്തോടെ അറയിലേക്കു നടന്നു പോയി പത്മാസനത്തില്‍ ഇരുന്ന പിതാവിനു വേണ്ടി പുലര്‍ച്ചെ മൂന്നുവരെ പൂജകള്‍ ചെയ്തതായാണ് രാജസേനന്‍ പോലീസിനോട് പറഞ്ഞത്. മരണം സംഭവിച്ച ശേഷം കുളിപ്പിച്ച്‌ സമാധി ഇരുത്തിയെന്നും മൊഴിയുണ്ട്. അതേസമയം, വ്യാഴാഴ്ച 10.30ന് ഗോപന്‍ സ്വാമിയെ കാണുമ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നു എന്ന് വീട്ടിലെത്തിയ അടുത്ത ബന്ധു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിന് ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് നടന്നു പോയി പീഠത്തില്‍ ഇരുന്നെന്ന വാദമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. ഗോപന്‍ സ്വാമി സമാധിയായി’ എന്ന പോസ്റ്റര്‍ മക്കള്‍ വീടിനു സമീപത്തെ മതിലുകളില്‍ പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാര്‍ അറിഞ്ഞത്.

Leave a Reply

spot_img

Related articles

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകൾ

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകളാണ്. നടപ്പിലാകുന്നത് നാടിന്റെ ചിരകാല സ്വപ്‌നം. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം വേണമെന്ന നാടിന്റെ ആവശ്യം മേല്‍പ്പാല...

പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവും, മുൻ എം.എൽ.എ യുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ...

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; കെ സി ബി സി മദ്യവിരുദ്ധ സമിതി

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു: കെ സി ബി സി മദ്യവിരുദ്ധ സമിതി.കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍...

കൗണ്‍സലര്‍ ഒഴിവ്

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ഐഡിയു സുരക്ഷാ പ്രൊജക്ടില്‍ കൗണ്‍സലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി,...