സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സന്ദീപിന് BJPയെക്കാളും കോണ്‍ഗ്രസ് ഭേദമാണെന്ന് തോന്നിക്കാണുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ കുറച്ചുകാലം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എന്താണെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു .ബിജെപിക്ക് അകത്ത് നില്‍ക്കാന്‍ പറ്റുന്ന സാഹചര്യം അല്ലെന്ന് തിരിച്ചറിയുന്നത് നല്ലതാണ്.സരിന്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നു. പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ ഇത്തരം സംഭവങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാകും.രണ്ട് പക്ഷത്തെയും ദൗര്‍ബല്യങ്ങള്‍ പുറത്തുവന്നു. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അസംതൃപ്തിയുണ്ട്. ഇതെല്ലാം പാലക്കാട്ടെ ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ ഇന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഷാളണിഞ്ഞാണ് സന്ദീപിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.