‘സന്നദ്ധസേന’ മൊബൈൽ ആപ്ലിക്കേഷൻ

സംസ്ഥാനത്തെ സന്നദ്ധ പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനുമായി സാമൂഹിക സന്നദ്ധസേന ഡയറക്‌ടറേറ്റിൻ്റെ ‘സന്നദ്ധസേന’ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സന്നദ്ധപ്രവർത്തകർക്ക് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനും പരിശീലന പരിപാടികളുടെയും മറ്റും വിവരങ്ങൾ ലഭ്യമാക്കുന്നതിനും ദുരന്തമുഖത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ ആപ്പ് സഹായകമാവും. കൂടാതെ, കേരളത്തിലെമ്പാടുമുള്ള സന്നദ്ധ പ്രവർത്തകരുടെ വലിയ കൂട്ടായ്മ ഇതുവഴി രൂപപ്പെടുത്താവുന്നതാണ്. അശരണർക്കും ദുരിതബാധിതർക്കും കാര്യക്ഷമമായി സാന്ത്വനമെത്തിക്കാൻ നമുക്ക് സാധിക്കണം. കേരളമെങ്ങും വേരുകളുള്ള വലിയ മുന്നേറ്റമായി ഈ സന്നദ്ധസേനാ കൂട്ടായ്മ മാറേണ്ടതുണ്ട്. ആ ദിശയിലുള്ള ചുവടുവെപ്പാണ് ഇന്ന് പുറത്തിറക്കിയ ‘സന്നദ്ധസേന’ മൊബൈൽ ആപ്പ്.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...