അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് സതീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ സതീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്നു.ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറി. രക്തം വാര്‍ന്നാണ് സതീഷിന്റെ മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തം ശ്വാസകോശത്തിലും മറ്റ് ശരീരഭാഗങ്ങളിലും കട്ടപിടിച്ചു എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു