ജനുവരി 26ന് നടക്കുന്ന ചങ്ങനാശ്ശേരി എസ് ബി കോളേജ് പൂർവവിദ്യാർഥി മഹാസമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘ രൂപീകരണ സമ്മേളനം പ്രിൻസിപ്പൽ റവ ഫാ. റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. അലുംമ്നൈ അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ എം. മാത്യു അധ്യക്ഷത വഹിച്ചു. എസ് ബി കോളേജിൽ നിന്ന് 1975ൽ പഠനം പൂർത്തിയാക്കി 50 വർഷം പിന്നിടുന്ന പൂർവ വിദ്യാർത്ഥികളെ സമ്മേളനത്തിൽ പ്രത്യേകമായി ആദരിക്കും.സ്വാഗത സംഘ രൂപീകരണ സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് കെ., ബർസാർ ഫാ. ജയിംസ് ആൻ്റണി, സെക്രട്ടറി ഡോ. ഷിജോ കെ. ചെറിയാൻ, അസോസിയേഷൻ ഭാരവാഹികളായ ഷാജി മാത്യു പാലാത്ര, ഡോ. ജോസഫ് ജോബ്, ഡോ. സെബിൻ എസ് കൊട്ടാരം, ബ്രിഗേഡിയർ ഒ.എ. ജെയിംസ് , ഡോ. രാജൻ കെ. അമ്പൂരി, ജോഷി എബ്രഹാം, ജിജി ഫ്രാൻസിസ്, എന്നിവർ പ്രസംഗിച്ചു. വിവരങ്ങൾക്ക്: 94956 92192