ചങ്ങനാശ്ശേരി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ സ്കൂൾ, കോളേജ് വാഹനങ്ങളും സുരക്ഷാ പരിശോധനയ്ക്ക് ഹാജരാക്കാൻ ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ നിർദേശം നൽകി.ഇതിനായി 28/05/2025 ബുധനാഴ്ച ചങ്ങനാശ്ശേരി ബൈ പാസ്സ് റോഡിലും, 31/05/2025 ശനിയാഴ്ച നെടുംകുന്നം സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി ഗ്രൗണ്ടിലും രാവിലെ 9 മണി മുതൽ പരിശോധന ഉണ്ടായിരിക്കും.ഇതോടൊപ്പം ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തും.കൂടാതെ ഫിറ്റ്നസ് ടെസ്റ്റ് ഉള്ള എല്ലാ ദിവസങ്ങളിലും ചങ്ങനാശ്ശേരി ബൈ പാസ്സ് റോഡിൽ സ്കൂൾ ബസ് പരിശോധനയും നടത്തുന്നതാണ്.ജി പി എസ്, അഗ്നിരക്ഷാ ഉപകരണങ്ങൾ, സ്പീഡ് ഗവർണർ, വിദ്യാവാഹൻ ആപ്പ് എന്നിവ പ്രവർത്തന ക്ഷമമാക്കണമെന്ന് ചങ്ങനാശ്ശേരി ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.