NGO യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ നിന്ന് മന്ത്രി സജി ചെറിയാനെ ഒഴിവാക്കി

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ നിന്ന് മന്ത്രി സജി ചെറിയാനെ ഒഴിവാക്കി. പ്രതിനിധി സമ്മേളനത്തിലോ തുടർന്നുള്ള പരിപാടികളിലോ സജി ചെറിയാന് ക്ഷണമില്ല. ജില്ലയിൽ നിന്നുള്ള മന്ത്രിയെ ഒഴിവാക്കിയതിൽ സിപിഐഎമ്മിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി ഉയർന്നിട്ടുണ്ട്. യൂണിയന്റെ 62-ാമത് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഞായർ മുതലാണ് സമ്മേളനം ആരംഭിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. എന്നാൽ സജി ചെറിയാനെ ഒഴിവാക്കിയതല്ല എന്നാണ് യൂണിയൻ ഭാരവാഹികളുടെ വിശദീകരണം. സമ്മേളനത്തിന് മുന്നോടിയായി ഉള്ള പരിപാടിയിൽ ജി സുധാകരനെ ഉദ്ഘാടകനാക്കിയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസറിനെ അനുകൂലിക്കുന്നവരാണ് സ്വാഗതസംഘം ഭാരവാഹികൾ. സിപിഐഎമ്മിലെ വിഭാഗീയതയാണ് മന്ത്രി സജി ചെറിയാനെ സമ്മേളനത്തിൽ ക്ഷണിക്കാത്തതെന്ന് ആരോപണം ഉയരുന്നുണ്ട്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...