ശബരിമല സ്വര്‍ണക്കൊള്ള; സ്വര്‍ണ്ണം ചെമ്പാക്കിയതിന്റെ രേഖകള്‍ ശാസ്ത്രീയ പരിശോധന നടത്തും

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വര്‍ണ്ണം ചെമ്പാക്കിയതിന്റെ രേഖകള്‍ ശാസ്ത്രീയ പരിശോധന നടത്തും.മിനുട്‌സ് തിരുത്തിയത് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ എന്ന് ഉറപ്പാക്കാനായി കൈയ്യക്ഷരം പരിശോധിക്കും.ഇതിനായി കൈയ്യക്ഷര സാമ്ബിള്‍ ശേഖരിച്ചു. കുറ്റപത്രം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ കുറ്റപത്രം നല്‍കാന്‍ കടമ്ബകള്‍ ഏറെയാണ്.ജീവനക്കാര്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി വേണം. അനുമതി നല്‍കേണ്ടത് സര്‍ക്കാരും ബോര്‍ഡുമാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ അനുമതി തേടാന്‍ കഴിയൂ. എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ട് കിട്ടാനും പ്രോസിക്യൂഷന്‍ അനുമതി കിട്ടാനും ദിവസങ്ങള്‍ വേണ്ടിവരും. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകും എന്നത് വ്യക്തമാണ്. മുരാരി ബാബുവിനെ പോലെ പല പ്രതികളും ഇതിനിടയില്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങും. പ്രതികള്‍ പുറത്തിറങ്ങുന്നത് ത്തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കും എന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉന്നയിച്ചുകഴിഞ്ഞു.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...