അൻവറിനു പിന്നിൽ എസ്‌.ഡി.പി.ഐ, ജമാഅത്ത് പ്രവർത്തകർ; എം.വി. ഗോവിന്ദൻ

പി.വി. അൻവറിന്റെ പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നത് എസ്‌.ഡി.പി.ഐ, ജമാഅത്ത് പ്രവർത്തകരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ചുരുങ്ങിയ എണ്ണം പാർട്ടി അനുഭാവികള്‍ മാത്രമാണ് അൻവറിനൊപ്പമുള്ളത്. പരിപാടി പൊളിഞ്ഞതോടെ തൊണ്ടക്ക് സുഖമില്ലെന്ന് പറഞ്ഞ് പരിപാടി മാറ്റിവെക്കുകയാണെന്നും ഗോവിന്ദൻ പരിഹസിച്ചു. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്‍റെ ഭാഗമായി പയ്യാമ്പലത്തു നടന്ന പരിപാടിയിലാണ് എം.വി. ഗോവിന്ദന്‍റെ പരാമർശം.

അൻവർ ഒരു പൊതുയോഗം നടത്തി. ആരാണതിന്‍റെ പിന്നിലെന്ന് അത് പരിശോധിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. രണ്ട് പ്രബലമായ വിഭാഗങ്ങളാണ് അതില്‍ പങ്കെടുത്തത്. ഒന്ന് എസ്.ഡി.പി.ഐ ആണ്, മലപ്പുറത്ത് അതിന് ക്ഷാമമില്ലല്ലോ. മറ്റൊന്ന് ജമാഅത്ത് ഇസ്‌ലാമിയാണ്. അതിനൊപ്പം ലീഗ്, കോണ്‍ഗ്രസ് പ്രവർത്തകരുമുണ്ട്. അതിനിടയില്‍ പത്തോ മുപ്പതോ പേർ മാത്രമാണ് പാർട്ടിയുമായി ബന്ധമുള്ളവർ. ജമാത്തെ ഇസ്‌ലാമിയും പോപ്പുലർ ഫ്രണ്ടും മുസ്‌ലിം ലീഗും കോണ്‍ഗ്രസും ചേർന്ന അവിശുദ്ധ മുന്നണിയാണ് അൻവറിന്റെ പിന്നില്‍ പ്രവർത്തിക്കുന്നത്” -എം.വി. ഗോവിന്ദൻ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ സഖ്യം, ഇപ്പോള്‍ ഇടതുസർക്കാരിനും പാർട്ടിക്കുമെതിരെ പ്രവർത്തിക്കുകയാണെന്ന് ഗോവിന്ദൻ ആരോപിച്ചു. ഇന്നലെ കോഴിക്കോട് നടന്ന അൻവറിന്റെ പൊതുയോഗത്തില്‍ മുന്നൂറ് പേരാണ് ഉണ്ടായിരുന്നത്. ഈ കാര്യത്തില്‍ പാർട്ടിക്ക് വ്യക്തമായ കണക്കുണ്ട്. ഇതില്‍ ഒരാള്‍ മൂന്ന് വർഷം മുമ്ബ് പാർട്ടിയില്‍നിന്നും പുറത്താക്കിയ ഏരിയാ കമ്മിറ്റി അംഗമാണ്. മറ്റൊരാള്‍ സംഘടനയില്‍നിന്നും പുറത്താക്കിയ ഡി.വൈ.എഫ്.ഐ പ്രവർത്തകനും. പാർട്ടി ബന്ധമുള്ള മറ്റാരും അൻവറിന്റെ പൊതുയോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...