തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും SDPI മാര്‍ച്ച്

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക – പീഢന കേസുകള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി കൊണ്ട് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെപ്തംബര്‍ ഒന്‍പത് തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും ജില്ലാ കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്.

പിണറായി-പോലിസ്-ആര്‍എസ്എസ് മാഫിയ കൂട്ടുകെട്ടാണ് കേരളം ഭരിക്കുന്നത്. പരാതിക്കാരിയായ വീട്ടമ്മയെ ഉന്നത പോലീസുദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്തെന്ന വാര്‍ത്തകേട്ട് മനുഷ്യത്വമുള്ളവര്‍ ലജ്ജിച്ചു തലതാഴ്ത്തിയിരിക്കുകയാണ്. ഇരകള്‍ പലരും രംഗത്തുവരാത്തത് ഭയം കൊണ്ടാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അധോലോകത്തെ പോലും വെല്ലുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഭരണകക്ഷി എംഎല്‍എ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, ബലാല്‍സംഗം, തൃശൂര്‍ പൂരം സംഘര്‍ഷ ഭരിതമാക്കല്‍, മരം മുറിച്ചു കടത്തല്‍ തുടങ്ങി അവിശ്വസനീയമായ അക്രമപ്രവര്‍ത്തനങ്ങളാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വെളിപ്പെട്ടിരിക്കുന്നു.

ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതും പാലക്കാട് നടന്ന ഉന്നത ആര്‍എസ്എസ് ക്യാംപില്‍ അഭിവാദ്യം അര്‍പ്പിച്ചതും സമീപകാലത്തു നടന്ന പോലിസ് അതിക്രമങ്ങളും വിവേചനങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. മലപ്പുറത്തെ ഭീകര ജില്ലയായി ചിത്രീകരിക്കാനുള്ള ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ എസ്പിയായിരുന്ന സുജിത് ദാസ് നടത്തിയ നിയമവിരുദ്ധ ഇടപെടലുകള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. സംസ്ഥാന മുഖ്യമന്ത്രിക്ക് സ്വന്തം കുടുംബത്തിന്റെ സംരക്ഷണം മാത്രമാണ് ലക്ഷ്യം. സംസ്ഥാന ആഭ്യന്തര വകുപ്പിനെ ആര്‍എസ്എസ് നിയന്ത്രണത്തില്‍ നിന്നു മോചിപ്പിക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...