പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാക്കര്‍ – സരബ്ജോത് സിങ് സഖ്യം വെങ്കലം സ്വന്തമാക്കി.

മെഡല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ വോന്‍ഹോ ലീ – യേ ജിന്‍ ഓ സഖ്യത്തെ 16 -10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.

മെഡല്‍ നേട്ടത്തോടെ മനു ഭാക്കര്‍ ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തില്‍ ഇടംനേടുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്‌സില്‍ രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ താരമായിരിക്കുകയാണ് മനു.

നേരത്തേ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.

Leave a Reply

spot_img

Related articles

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി ആദിത്യ ബൈജു

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി കുമരകം സ്വദേശിബി.സി.സി.ഐ യുടെ കീഴിൽ നടക്കുന്ന അണ്ടർ 19 പുരുഷ എലൈറ്റ് ക്രിക്കറ്റ് ക്യാമ്പിൽ ഇടം നേടി...

എട്ടാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

അവസാന മത്സരത്തിലെ സമനിലയിലൂടെ 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണ്‍ അവസാനിപ്പിച്ചു. ജി...

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് മലയാളികൾ

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ പുരുഷ - വനിതാ ടീമുകളിലായി ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് മലയാളികൾ.വനിതാ ടീമിന്റെ ക്യാപ്റ്റനായി എറണാകുളം വൈപ്പിന്‍ നായരമ്ബലം സ്വദേശി...

രചിൻ രവീന്ദ്ര; പ്ലെയർ ഓഫ് ദി ടൂർണ്ണമെൻ്റ്

ന്യൂസിലൻഡിൻ്റെ രചിൻ രവീന്ദ്ര ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിലെ താരം. ബാറ്റിംഗിലും, ബൗളിംഗിലും പുലർത്തിയ മികവിനെ അടിസ്ഥാനമാക്കിയാണ്ഇ ന്ത്യൻ വംശജൻ കൂടിയായ രചിനെ ടൂർണ്ണമെൻ്റിലെ...