മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ വർദ്ധിപ്പിക്കണം,സി.സി.റ്റി.വി സ്ഥാപിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ശക്തമായ സുരക്ഷാ സംവിധാനവും സി.സി.റ്റി.വി ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തി പേരൂർക്കട മാനസികരോഗ്യകേന്ദ്രത്തിൽ നിന്നും രോഗികൾ ചാടി പോകുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ആരോഗ്യവകുപ്പ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

കഴിഞ്ഞ 6 വർഷത്തിനിടെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്കായി പ്രവേശിച്ച 691 രോഗികളെ കാണാനില്ലെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കഴിഞ്ഞ 6 വർഷത്തിനിടെ കാണാതായവരുടെ എണ്ണം 378ആണെന്നും ഇതിൽ 291 പേരും തിരികെ വീട്ടിലെത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞു. ബാക്കി 87 പേരുടെ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. വീട്ടിൽ എത്തിയവരിൽ 204 പേർ പലപ്പോഴായി ആശുപത്രിയിൽ വീണ്ടും പ്രവേശിക്കപ്പെട്ട് ചികിത്സ തേടിയതായും റിപ്പോർട്ടിൽ പറയുന്നു.

രോഗം പൂർണ്ണമായും ഭേദമാകാത്ത രോഗികൾ ആശുപത്രിയിൽ നിന്നും കടന്നു കളയുന്നത് ഒഴിവാക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. രോഗികൾക്കും പൊതു സമൂഹത്തിനും ഇത് ദോഷം ചെയ്യും. ശക്തമായ സുരക്ഷയുടെ അഭാവമാണ് രോഗികൾ പുറത്തുപോകാൻ കാരണമെന്നും ഉത്തരവിൽ പറഞ്ഞു.

Leave a Reply

spot_img

Related articles

വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ബിജെപി ബഹിഷ്കരിച്ചതായി അറിവില്ല: വി. മുരളീധരൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി. മുരളീധരൻ എം.എൽ.എ. അറിയിച്ചു. അസൗകര്യമുള്ളത് കൊണ്ടാണ് താൻ പങ്കെടുക്കാതിരുന്നതെന്നും...

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു...

നെഹ്റു ട്രോഫി ജലമേളയിലെ പോസ്റ്ററില്‍ കൊടിക്കുന്നിലിന്റെ ചിത്രവും ഉള്‍പ്പെടുത്തി പുതിയ പോസ്റ്റർ തയ്യാറാക്കി സംഘാടകർ

നെഹ്റു ട്രോഫി ജലമേളയിലെ പോസ്റ്ററില്‍ കൊടിക്കുന്നിലിന്റെ ചിത്രവും ഉള്‍പ്പെടുത്തി പുതിയ പോസ്റ്റർ തയ്യാറാക്കി സംഘാടകർ.പ്രൂഫ് നോക്കാൻ കൊടുത്ത നോട്ടീസ് പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കള്‍ച്ചറല്‍...

മായാ രാഹുൽ പാലാ നഗരസഭ ചെയർപേഴ്സൺ

പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാർത്ഥി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു.ഇന്ന് രാവിലെ നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി റിയാ ചീരാംകുഴിയെ...