ലബനനിലുടനീളം സ്ഫോടന പരമ്പര; വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ച് 9 മരണം

പേജർ ആക്രമണത്തിനു പിറ്റേന്ന് ലബനനിലെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് വാക്കി ടോക്കി സ്ഫോടനങ്ങള്‍.ലബനനിലുടനീളം ഹിസ്ബുള്ളകളുടെ വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചു. ഒൻപതു പേർ കൊല്ലപ്പെടുകയും 300 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു. കാറുകളിലും വീടുകളിലുമാണ് വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചത്. സംസ്കാരച്ചടങ്ങിലും സ്ഫോടനമുണ്ടായി.

തലസ്ഥാനമായ ബെയ്റൂട്ടില്‍ ഒട്ടേറെ സ്ഫോടനങ്ങളുണ്ടാവുകയും നിരവധിപ്പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഹിസ്ബുള്ള ഭീകരരുടെ 3000ത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ 12 പേർ മരിച്ചിരുന്നു. ആശുപത്രികളില്‍ 2750 പേർ ചികിത്സയിലുണ്ട്. രണ്ടു ദിവസത്തെ ആക്രമണത്തില്‍ ഹിസ്ബുള്ളകളുടെ ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. ലബനീസ് ജനത ഫോണുകള്‍ അടക്കം ഉപയോഗിക്കാൻ ഭയക്കുന്നതായും റിപ്പോർട്ടുണ്ട്. ഇസ്രേലി ചാരസംഘടനയായ മൊസാദ് ആണ് ആക്രമണത്തിനു പിന്നിലെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

Leave a Reply

spot_img

Related articles

സുനിത വില്യംസും സംഘവും നാളെ ഭൂമിയിലെത്തും

സുനിത വില്യംസും സംഘവും നാളെ ഭൂമിയിലെത്തും.ഫ്ലോറിഡ തീരത്ത് യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും...

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു. ഫാല്‍ക്കണ്‍-9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍...

പാകിസ്താനിലെ ട്രയിന്‍ റാഞ്ചൽ- 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം

പാകിസ്താനിലെ ട്രയിന്‍ റാഞ്ചൽ- 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചി നൂറുകണക്കിന് യാത്രക്കാരെ ബന്ദികളാക്കിയത്. ഇതിനെതിരെ നടത്തിയആക്രമണത്തില്‍...

സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം മുടങ്ങി

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, ബുഷ് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം മുടങ്ങി. സ്പേസ് എക്സിന്റെ...