വനിതാ കമ്മീഷന്‍ അദാലത്ത്; ആദ്യദിനം 40 കേസുകള്‍ പരിഹരിച്ചു

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാതല അദാലത്തിന്റെ ആദ്യദിനം 40 കേസുകള്‍ പരിഹരിച്ചു. ആകെ പരിഗണനയ്ക്ക് വന്ന 200 കേസുകളില്‍ ഒന്‍പതെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. മൂന്ന് കേസുകള്‍ കൗണ്‍സിലിംഗിന് അയച്ചു. 148 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. തിരുവനന്തപുരം നഗരത്തില്‍നിന്നുള്ള പരാതികളാണ് ഇന്ന് വനിതാ കമ്മീഷന്‍ പരിഗണിച്ചത്. നഗരത്തിന് പുറത്തുനിന്നുള്ളവരുടെ പരാതികള്‍ രണ്ടാംദിനമായ നാളെ പരിഗണിക്കും.തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന ആദ്യദിന അദാലത്തിന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി, അംഗങ്ങളായ അഡ്വ: ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ: കുഞ്ഞായിഷ എന്നിവര്‍ നേതൃത്വം നല്‍കി. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐ.പി.എസ്, സിഐ ജോസ് കുര്യന്‍, എസ്‌ഐ മിനുമോള്‍, അഭിഭാഷകരായ അഡ്വ: കാവ്യ പ്രകാശ്, അഡ്വ: രജിതാ റാണി, അഡ്വ: സൗമ്യ, അഡ്വ: അശ്വതി, കൗണ്‍സിലര്‍ സോണിയ എന്നിവരും അദാലത്തില്‍ പരാതികള്‍ കേട്ടു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...