ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബി.എഡ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. അധ്യാപകരടക്കം 51 പേരാണ് ബസിലുണ്ടായിരുന്നത്.ഇതിൽ ബിഎഡ് വിദ്യാര്‍ത്ഥികള്‍ അടക്കം 44ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടു പേര്‍ക്ക് സാരമായ പരിക്കുണ്ട്. എന്നാൽ, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ ബിഎഡ് വിദ്യാര്‍ത്ഥികള്‍ രണ്ടു ബസുകളിലായാണ് വാഗമണ്ണിലേക്ക് വിനോദ യാത്ര പോയത്.ഇതിൽ ഒരു ബസാണ് രാവിലെ ആറരയോടെ കടമ്പനാട് കല്ലുകുഴി ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്.വളവ് വീശിയെടുത്തപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണമെന്നാണ് ഫയര്‍ഫോഴ്സും പൊലീസും പറയുന്നത്.ബസ് വേഗതയിലായിരുന്നോയെന്ന കാര്യമൊക്കെ കൂടുതൽ അന്വേഷണത്തിൽ വ്യക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. ബസിന്‍റെ ടയറിന്‍റെ കാര്യക്ഷമതയടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകൾ

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകളാണ്. നടപ്പിലാകുന്നത് നാടിന്റെ ചിരകാല സ്വപ്‌നം. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം വേണമെന്ന നാടിന്റെ ആവശ്യം മേല്‍പ്പാല...

പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവും, മുൻ എം.എൽ.എ യുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ...

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; കെ സി ബി സി മദ്യവിരുദ്ധ സമിതി

കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു; സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു: കെ സി ബി സി മദ്യവിരുദ്ധ സമിതി.കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍...

കൗണ്‍സലര്‍ ഒഴിവ്

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ഐഡിയു സുരക്ഷാ പ്രൊജക്ടില്‍ കൗണ്‍സലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി,...