തീവ്ര ന്യൂനമർദം; ശക്തമായ മഴക്ക് സാധ്യത

ചക്രവാതച്ചുഴിയെത്തുടർന്നുള്ള തീവ്രന്യൂനമർദ സാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരും. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിലാണ് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. നാളെയോടെ ഇത് തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള-കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി ന്യൂനമർദമായി ശക്തിപ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കുകയും ചെയ്യാനാണ് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കണം.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...