അർജൻ്റീന ടീമിൻ്റെ സന്ദർശനത്തിൽ വീണ്ടും അനിശ്ചിതത്വം

അർജൻ്റീന ടീമിൻ്റെ സന്ദർശനത്തിൽ വീണ്ടും അനിശ്ചിതത്വം. അർജന്റീന ടീം നവംബറില്‍ കേരളം സന്ദർശിക്കില്ലെന്ന് അർജന്റീനിയൻ മാദ്ധ്യമം ലാ നാസിയോണ്‍ റിപ്പോർട്ട് ചെയ്യുകയും ഇന്ത്യൻ പര്യടനം നടക്കാൻ സാദ്ധ്യതയില്ലെന്ന് ടീമിനോട് അടുപ്പമുള്ള മാദ്ധ്യമപ്രവർത്തകനായ ഗാസ്റ്റണ്‍ എഡുള്‍ എക്‌സില്‍ പോസ്റ്റിടുകയും ചെയ്തതോടെ വീണ്ടും അനിശ്ചിതത്വം ഉയർന്നു.

അർജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികാരികതയോടെ പങ്കുവെയ്ക്കുന്ന മാദ്ധ്യമപ്രവർത്തകനാണ് ഗാസ്റ്റണ്‍ എഡുള്‍. ആവർത്തിച്ചുള്ള കരാർ ലംഘനങ്ങള്‍ കാരണം കേരളവുമായുള്ള കരാർ പരാജയപ്പെട്ടുവെന്നാണ് അർജന്റീന ടീം വൃത്തങ്ങളെ ഉദ്ധരിച്ച്‌ ലാ നാസിയോണിന്റെ റിപ്പോർട്ട്. പുതിയ തീയതിക്കായി കരാർ പുനഃക്രമീകരിക്കാനാണ് നീക്കം. അടുത്ത വർഷം മാർച്ചില്‍ സൗഹൃദ മത്സരം നടത്താനുള്ള സാദ്ധ്യത പരിശോധിച്ചുവരുന്നുവെന്നും ലാ നാസിയോണ്‍ പറയുന്നു. സൗഹൃദ മത്സരത്തിനുള്ള വേദിയായ കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സൗകര്യങ്ങളടക്കം വിലയിരുത്താൻ എ.എഫ്.എ പ്രതിനിധി ഹെക്ടർ ഡാനിയേല്‍ കാബ്രേര കഴിഞ്ഞ മാസം കൊച്ചിയിലെത്തിയിരുന്നു. മത്സരം ഷെഡ്യൂള്‍ പ്രകാരം നടക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും, ടീം നവംബർ 17 ന് കൊച്ചിയിൽ കളിക്കുമെന്നും സ്പോൺസർ ആൻ്റോ അഗസ്റ്റിൻ പറഞ്ഞു.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...